സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

കണ്ണൂരിൽ അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ പോലീസ് പിടികൂടി

കണ്ണൂരിൽ അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ പോലീസ് പിടികൂടി. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യൻ്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാൾ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലിൽ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നിൽ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറിൽ എത്തിയ സെബാസ്ററ്യൻ ഷാജി ഒരു മേൽവിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയിൽ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു.