സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

നഴ്‌സിംഗ് ഓഫീസർമാരെ ജാതിപ്പേര് ചോദിച്ച് അധിക്ഷേപിച്ചു; ഡോക്ടർക്കെതിരെ പരാതി

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫീസർമാരെ ഡോക്ടർ ജാതിപ്പേര് ചോദിച്ച് അധിക്ഷേപിച്ചെന്ന് പരാതി. ഡോക്ടർ റോബിൻ കുര്യാക്കോസിനെതിരെയാണ് പരാതി. ഡോക്ടറെ സംരക്ഷിക്കാൻ നഴ്‌സിംഗ് സൂപ്രണ്ട് ശ്രമിക്കുകയാണെന്നും ഡോക്ടർക്കെതിരെയുള്ള പരാതിയിൽ നടപടിയുണ്ടായില്ലെന്നും കേരള ഗവ.നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) ആരോപിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നാണ് കെജിഎൻഎ അറിയിച്ചിരിക്കുന്നത്. പേഷ്യന്റിന്റെ സമീപത്ത് വെച്ച് റോബിൻ കുര്യാക്കോസ് നഴ്‌സുമാരോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നഴ്‌സുമാരോട് ജാതി ചോദിക്കുകയും ജാതി വെച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.