സാമൂഹിക ലിങ്കുകൾ

News Updates
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്

ഇന്ന് മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയ ക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പുഃനക്രമീകരിച്ച സമയ ക്രമത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക.

ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്‌നമുണ്ടാക്കുമെന്നു വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു.

ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.