സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കില്ല, ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ബിപിഎൽ കാർഡ് ലഭിക്കാൻ മന്ത്രിയുടേയോ എംഎൽഎയുടേയോ ശുപാർശ മതിയെന്ന സർക്കാർ ഉത്തരവിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുൻഗണനക്കാർക്ക് ഓൺലൈനിൽ അപേക്ഷിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഏതപേക്ഷയും ഓൺലൈനിൽ കൊടുക്കാൻ കഴിയും. എന്നാൽ അപൂർവ്വം കേന്ദ്രങ്ങളിൽ നേരിട്ട് അപേക്ഷ കൊടുക്കുന്നുണ്ട്. വളരെ അർഹതയുള്ളവരെ പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടില്ല. ശുപാർശകളിൽ തീരുമാനം എടുക്കുക ഒറ്റപ്പെട്ട അപേക്ഷകളിലെന്നും സർക്കുലറിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് മന്ത്രിയുടെയോ പ്രധാന ജനപ്രതിനിധികളുടെയോ ശുപാർശയിൽ അത് പ്രത്യേകമായി അന്വേഷിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ബിപിഎൽ കാർഡ് ലഭിക്കാൻ അഞ്ച് മാനദണ്ഡങ്ങളാണ് പറയുന്നത്. ആയിരം സ്ക്വയർഫീറ്റിലധികം വീടുണ്ടാകാൻ പാടില്ല. ഒരു ഏക്കറിലധികം ഭൂമിയുണ്ടാകാൻ പാടില്ല.

25000 ൽ കൂടുതൽ വരുമാനം ഉണ്ടാകാൻ പാടില്ല. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിയുണ്ടാകാൻ പാടില്ല. വീട്ടിൽ നാല് ചക്രവാഹനം ഉണ്ടാകാൻ പാടില്ല എന്നിങ്ങനെയാണ് മാനദണ്ഡം. ഈ അഞ്ച് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ ഓൺലൈനായി അപേക്ഷിക്കാൻ കഴിയൂ.