സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ദളിതര്‍ക്ക് സാധനങ്ങള്‍ വിക്കില്ല; കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്

തെങ്കാശി: തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കേസില്‍ ഗ്രാമമുഖ്യനായ രാമചന്ദ്രമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയില്‍ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്‌കൂളിലെ വിദ്യാര്‍ഥികളോടാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കടയില്‍നിന്ന് സാധനം നല്‍കേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരന്‍ പറഞ്ഞത്.

നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരന്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ നിരാശരായി മടങ്ങുന്നതും വീഡിയോയിലുണ്ടായിരുന്നു.

കടയുടമ തന്നെ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തെങ്കാശി പോലീസ് കേസെടുക്കുകയും മഹേശ്വരനെയും ഗ്രാമമുഖ്യനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കടയും പോലീസ് അടച്ചുപൂട്ടി.