സാമൂഹിക ലിങ്കുകൾ

News Updates
കനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

ശബരിമല ശ്രീകോവിലിലെ ചോർച്ച: സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു

ബരിമല∙ ശ്രീകോവിലിന്റെ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ 22 ന് തുടങ്ങും. സെപ്റ്റംബർ 9 ന് മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ പറഞ്ഞു. ശ്രീ കോവിലിനു ചോർച്ചയുള്ളതായി കണ്ടെത്തി.

മേൽക്കൂരയുടെ കിഴക്കുഭാഗത്തെ കോടിക്കഴുക്കോൽ വഴി വെള്ളം ചോർന്നു വരുന്നതായി കണ്ടെത്തി. ഭിത്തിക്കും നനവ് ഉണ്ട്. 4 സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു. സ്വർണപ്പാളികൾ ഉറപ്പിച്ച ചെമ്പ് ആണിയുടെ വിടവിലൂടെ വെള്ളം ഇറങ്ങുന്നതായി കണ്ടു. ഓരോ സ്വർണപ്പാളിക്കും ഇടയിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. എന്നാൽ അതിന് അടിയിലുള്ള പലകയിൽ വെള്ളം ഇറങ്ങിയിട്ടില്ല. സുരക്ഷിതമാണ്.

സ്വർണപ്പാളികൾ ചേരുന്ന ഭാഗം സിലിക്കോൺ ഉപയോഗിച്ചാണ് അടച്ചിരുന്നത്. കാലപ്പഴക്കത്തിൽ അതിന്റെ ഗുണം കുറഞ്ഞു. ചേർപ്പുകളിലൂടെ വെള്ളം ഇറങ്ങാത്ത വിധത്തിൽ അടയ്ക്കും. 15 ദിവസത്തിനുള്ളിൽ ഇതിന്റെ പണി നടത്തും. കാലതാമസം ഉണ്ടാകില്ല. ഓണത്തിനു നട തുറക്കും മുൻപ് പണി പൂർത്തിയാക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വംബോർഡ് അറിയിച്ചു.