സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: 2023-24 സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. 22 അംഗ ടീമിനെ നിജോ ഗില്‍ബേര്‍ട്ട് നയിക്കും. ഡിഫന്‍ഡര്‍ സഞ്ജു ജിയാണ് വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകനായി എത്തും.

ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഗോവയില്‍ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തിവരികയാണ്.

കേരള ടീം:

ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ത്ഥ് രാജീവന്‍, നിഷാദ്

പ്രതിരോധം: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, സഞ്ജു ജി (വൈസ് ക്യാപ്റ്റന്‍), ഷിനു ആര്‍, മുഹമ്മദ് സലിം, നിതിന്‍ മധു, സുജിത് ആര്‍, ശരത് കെ പി

മധ്യനിര: നിജോ ഗില്‍ബേര്‍ട്ട് (ക്യാപ്റ്റന്‍), അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദിഖ് എന്‍ പി, റാഷിദ് എം, റിസ്‌വാന്‍ അലി, ബിജേഷ് ബാലന്‍, അബ്ദു റഹീം

മുന്നേറ്റം: സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി, ജുനൈന്‍ കെ