സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

ഹൈസ്‌കൂള്‍വിഭാഗം ഇനിയില്ല, എട്ടുമുതല്‍ 12 വരെ സെക്കന്‍ഡറിക്ക് കീഴില്‍; കരടുചട്ടം തയ്യാറാക്കി സർക്കാർ

തിരുവനന്തപുരം: സ്കൂൾഅധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ‘ഹൈസ്കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമികമേൽനോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. ‘സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.