സാമൂഹിക ലിങ്കുകൾ

News Updates
ടി.പി. വധക്കേസ്: ശിക്ഷ വർധിപ്പിക്കുന്നതിൽ വിധി ഇന്ന്ടിപി കേസ്: വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതിഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് തിരിച്ചടിവടകരയില്‍ കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അംഗീകാരംമേയ് ഒന്നു മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരംആരോ​ഗ്യാവസ്ഥ മോശമായി; അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുചൂട് കൂടുന്നു, വാഹനങ്ങള്‍ തീ പിടിക്കുന്നതില്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്നു മുതല്‍ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി;വിചാരണ കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതിപൊള്ളുന്ന ചൂട്: കണ്ണൂരുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍; സുരേഷ് ഗോപി മുഖ്യാതിഥി

കണ്ണൂര്‍: എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന സദസ്സില്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

യാത്രയോടനുബന്ധിച്ച് കെ സുരേന്ദ്രന്‍ രാവിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തും. തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമാണ് പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്ര വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയും ജാഥയില്‍ ഉണ്ടാവും.

എന്‍ഡിഎ ഘടകകക്ഷി നേതാക്കളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് മാത്രമാണ് പദയാത്ര നടത്തുക.