സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്തില്ല; സിപിഎമ്മിന് കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസ്

കണ്ണൂർ: പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. ജവഹർ സ്റ്റേഡിയത്തിൽ നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോർപറേഷന്റെ നിര്‍ദ്ദേശം. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് 9 മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. 

കഴിഞ്ഞ വർഷം ഏപ്രിൽ ആറ് മുതൽ 10 വരെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളവുമായി ബന്ധപ്പെട്ട് ജനവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയിരുന്നു. എന്നാൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതിൽ പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് വേണ്ടി സ്ഥാപിച്ച് കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്നാണ് കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ് നല്‍കിയത്. കണ്ണൂർ ജവഹർ സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സിപിഎമ്മിന് കണ്ണൂർ കോർപ്പറേഷൻ നേരത്തെ പിഴയിട്ടിരുന്നു.