സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം

എട്ട് രാപ്പകലുകൾ നീണ്ട ലോക സിനിമാ കാഴ്ച്ചകളുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാ​ഗന്ധി ആ‍ഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥി.

എഴുത്തുകാരൻ ടി. പത്മനാഭൻ വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരങ്ങളും സഹകരണ മന്ത്രി വി.എൻ. വാസവൻ മാധ്യമ അവാർഡുകളും സമ്മാനിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ തുടങ്ങിയവർ പങ്കെടുക്കും.

അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിച്ചത്. മധുശ്രീ നാരായണൻ, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ സം​ഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്. മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും.