സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിച്ചത്. മാര്‍ച്ച് 30നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയം നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിക്കും.

എസ്എസ്എല്‍സി പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു. മലയാളം, സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങള്‍ പതിവുപോലെ വിദ്യാര്‍ത്ഥികള്‍ അനായാസമെഴുതി. മോഡല്‍ പരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങളും പാഠപുസ്തകത്തിനകത്ത് ഒതുങ്ങി നിന്ന വിഷയങ്ങളുമായതിനാല്‍ വേനല്‍ച്ചൂടിലും കൂളായി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളായി.