സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി

എറണാകുളം: ഡീസല്‍ വില വര്‍ധനക്കെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വില വര്‍ധന സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും, വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും കെഎസ്ആര്‍ടിസി വാദം ഉന്നയിച്ചു. ദിവസ ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 300-400 കിലോ ലീറ്റര്‍ ഡീസല്‍ വേണ്ട കെഎസ്ആര്‍ടിസിക്ക് ലീറ്ററിന് 21 രൂപ നിരക്കില്‍ അധികം നല്‍കേണ്ടി വരുന്നത് വലിയ നഷ്ടം സൃഷ്ടിക്കുമെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ വിലനിര്‍ണയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം വില നിര്‍ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ എണ്ണക്കമ്പനികളോട് കോടതി നിര്‍ദ്ദേശച്ചു