സാമൂഹിക ലിങ്കുകൾ

News Updates
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു‘പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്, ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍’; വെളിപ്പെടുത്തലുമായി യുവതിസംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല; 108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിമന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചുതേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയി; എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചുസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യംതൃശൂരും പാലക്കാട്ടും ഭൂചലനംആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

വടകരയില്‍ കനത്ത ജാഗ്രത, വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്.