സാമൂഹിക ലിങ്കുകൾ

News Updates
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി

ചൈനയിലെ ന്യുമോണിയ വ്യാപനം; ജാ​ഗ്രതാ നിർദേശം നൽകി അഞ്ചു സംസ്ഥാനങ്ങൾ

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാ​ഗ്രതാനിർദേശം നൽകി അഞ്ചുസംസ്ഥാനങ്ങൾ. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോ​ഗ്യവിഭാ​ഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ ജാ​ഗ്രതാ നിർദേശം നൽകിയതിനു പിന്നാലെയാണിത്. പൊതുജനാരോ​ഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം.

സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർ​ദേശത്തിൽ പറയുന്നുണ്ട്. അഞ്ചുമുതൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന ഇത് പകർച്ചവ്യാധിയാണെന്നും മരണനിരക്ക് കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, മുതിർന്നവർ, ​ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്നുകളെടുക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യതയ്ക്കിടയുണ്ടെന്നും നിർദേശത്തിലുണ്ട്.