സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

കർഷകർ ഇന്ന് മുതൽ വീണ്ടും സമരരംഗത്ത്; സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച്

രാജ്യത്ത് ഇന്ന് മുതൽ കർഷകർ വീണ്ടും തെരുവിലേക്ക്. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർഷകർ മാർച്ച് നടത്തും. 2020 കർഷകരുടെ ഡൽഹി മാർച്ചിന്റെ വാർഷികത്തിലാണ് 33 സംഘടനകൾ സമരത്തിന് ഇറങ്ങുന്നത്

വായ്പ എഴുതി തള്ളുക, ലഖിംപൂർ ഖേരിയിലെ കർഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർഷകൻ മുന്നോട്ടുവെക്കുന്നു. മാർച്ചിനൊടുവിൽ രാഷ്ട്രപതിക്ക് നൽകാനായി നിവേദനം ഗവർണർമാർക്ക് കൈമാറും. കർഷകസമരത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണ് ഇന്നത്തെ രാജ്ഭവൻ മാർച്ചെന്ന് കർഷക സംഘടനകൾ പറയുന്നു

ഡിസംബർ 1 മുതൽ 11 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. തങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിലും നിയമസഭയിലും ഉയർത്താനുള്ള സമ്മർദത്തിന്റെ ഭാഗമായാണ് സമരം.