സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഇന്ന്

ഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. നിലവിൽ മൂന്ന് ഇടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്.

ത്രിപുരയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം കോൺഗ്രസ് പാർട്ടികൾ സംയുക്തമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തിൽ ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ്.

മേഘാലയിലും നാഗാലാൻഡിലും ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. ബിജെപി ദേശീയ സമിതി യോഗത്തിന് ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്.

ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭകളിലും അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ ദേശീയ സമിതിയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.