സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

ഗവർണറെ വിമർശിച്ച്, മുഖ്യമന്ത്രിയുടെ ഗൺമാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

കാസർകോട്: ഗവർണക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടാണോ ഗവർണർ സ്വീകരിച്ചതെന്ന് ജയരാജൻ ചോദിച്ചു. എന്താ വിളിച്ചു പറയുന്നത്. ഗവർണർ ഇങ്ങനെ പെരുമാറാൻ പാടുണ്ടോ. ഗവർണർ നിലപാട് പരിശോധിക്കണം. കാറിൽ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയെന്നും ഇ പി ജയരാജൻ പറഞ്ഞു.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ നേതൃത്വത്തിൽ അക്രമിച്ച വിഷയത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാൻ്റെ ചുമതല. ഗൺമാൻ ഗൺമാനാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കണം. ഗൺമാൻ തമാശയ്ക്ക് നടക്കുന്ന ആളല്ല. ഗൺമാൻ്റെ ഡ്യൂട്ടി മനസ്സിലാക്കണം. യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം ജനാധിപത്യപരമായ പ്രതിഷേധമല്ല.

മുഖ്യമന്ത്രി പോകുമ്പോൾ കാറിനു നേരെ കല്ലെറിയുന്നു. മുസ്ലിംലീഗ് ഈ നടപടിയോടൊപ്പം ഇല്ല. കേരളത്തിൻ്റെ വികസന താൽപര്യങ്ങൾ സംരക്ഷിക്കാൻ ലീഗ് ഒപ്പമുണ്ട്. മുസ്ലിം ലീഗുകാർ ആക്രമണത്തിൻ്റെ പിന്നാലെ പോകുന്നില്ല. കോൺഗ്രസിനകത്ത് ക്രിമിനൽ സ്വഭാവമുള്ള ചിലരുണ്ട്. അവർ കല്ലും കൊണ്ടു നടക്കുന്നു. പ്രതിപക്ഷ നേതാവ് ഉപദേശിച്ച് ഈ പ്രതിഷേധങ്ങൾ നിർത്തുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു.

എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത് പ്രതിഷേധ സൂചകമായാണെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. സർവ്വകലാശാലകൾ നിശ്ചലമാകുമ്പോഴും വിദ്യാർഥികളും അധ്യാപകരും പ്രതിഷേധിക്കുമെന്നും ഗവർണർ അദ്ദേഹത്തിൻറെ ദൗത്യം നിർവഹിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.