സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

കെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്

കണ്ണൂർ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം. കണ്ണൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കെജ്‍രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. അടിയന്തരാവസ്ഥയെക്കാൾ കഷ്ടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതിയും പ്രതികരിച്ചു.

ജയിലിനകത്തുള്ള കെജ്‍രിവാൾ ജയിലിന് പുറത്തുള്ള കെജ്‍രിവാളിനേക്കാൾ ശക്തനാണെന്ന് മനസിലാക്കും. ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്നത്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. കേരളത്തിന്റെ പ്രതിക്ഷേധത്തിൽ അണിചേർന്ന ആളാണ്‌ കെജ്‌രിവാളെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന് മുൻകൂ‍ർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാർച്ച് 21 ന് രാത്രിയോടെയാണ് അറസ്റ്റ് ഉണ്ടായത്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍.