സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

രാജ്യത്ത് കൊവിഡ് ബാധിതർ വർധിക്കുന്നു; മരണം 2000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻക്കുതിപ്പ്. ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67000 കടന്നു.

24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 67152 ഉം മരണം 2206 ഉം ആയി. 44029 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20917 പേർ രോഗമുക്തി നേടി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 398 പോസിറ്റീവ് കേസുകളും 21 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8195 ഉം മരണം 493 ഉം ആയി.

669 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാട് ഡൽഹിയെ കടത്തിവെട്ടി. ഇതിൽ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് 7,204 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 47 ആയി ഉയർന്നു.

ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 6923 ആണ്. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 3814 ഉം മരണം 108 ഉം ആയി.

ഉത്തർപ്രദേശിൽ 102 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതർ 750 കടന്നതോടെ ആഗ്രയിലെ ചീഫ് മെഡിക്കൽ ഓഫീസറെ മാറ്റി. ത്രിപുര അംബാസയിലെ ബിഎസ്എഫ് ക്യാമ്പിൽ കൊവിഡ് പടർന്നുപിടിക്കുകയാണ്. 122 ജവാന്മാർക്കും, കുടുംബാംഗങ്ങൾക്കും അടക്കം 148 പേർക്കാണ് ഇതുവരെ കൊവിഡ് പിടിപ്പെട്ടത്

4 thoughts on “രാജ്യത്ത് കൊവിഡ് ബാധിതർ വർധിക്കുന്നു; മരണം 2000 കടന്നു

  1. Howdy just wanted to give you a quick heads up. The text in your post seem to be running off the screen in Ie. I’m not sure if this is a format issue or something to do with internet browser compatibility but I thought I’d post to let you know. The style and design look great though! Hope you get the problem solved soon. Cheers

Leave a Reply

Your email address will not be published.