സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് തിരിച്ചടി

കണ്ണൂര്‍: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. ജില്ലയിലെ നാല് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍, മാടായി പഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം എന്നീ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡായിരുന്ന മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. 72 വോട്ടിനാണ് ബിജെപിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്.

കഴിഞ്ഞ തവണ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ 12 വോട്ടിനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ കെ സി പ്രശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എ മധുസൂദനന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബി ജയചന്ദ്രന്‍ രണ്ടാമതും എല്‍ഡിഎഫ് സ്വതന്ത്രന്‍ അമല്‍ മണി മൂന്നാമതുമെത്തി.