സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

മാക്കൂട്ടം ചുരത്തിൽ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തിയ സംഭവം: കേരളത്തിലേക്കും അന്വേഷണം

കണ്ണൂർ: കേരള-കർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ മൃതദേഹം കണ്ടെത്തിയതിൽ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ടത് 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ കണ്ണവത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തലശ്ശേരി – മൈസൂർ അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിൽ നിന്ന് കാണാതായ നാല് യുവതികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.

എന്നാൽ മൃതദേഹം ഇവരുടേത് അല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന്റെ സംശയം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയിലേക്ക് തിരിഞ്ഞത്

കേസന്വേഷണത്തിനായി വിരാജ്പേട്ട റൂറൽ സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ണവത്ത് എത്തി. യുവതിയുടെ വീട്ടിലെത്തിയ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി അമ്മയുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതി മലയാളിയാകാമെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെയാണ് കർണാടക പൊലീസിന്റെ നടപടി.

ഊട്ടിയിൽ നിന്ന് നിന്ന് കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി രണ്ടാഴ്ച മുൻപ് സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ – പെരുമ്പാടി വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.