സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

കുടുംബം വേറെ, രാഷ്ട്രീയം വേറെ,പത്തനംതിട്ടയിൽ അനിൽ തോൽക്കും: എ.കെ ആന്റണി

തിരുവനന്തപുരം: പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ‘കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല’. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ തോൽക്കും. പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി.

പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എ.കെ ആന്റണി രംഗത്തെത്തി. ‘ഭരണഘടന ഉണ്ടാക്കുന്നതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് സിപിഎമ്മിന്റെ പൂർവികരെന്നും പിണറായിക്ക് കോൺഗ്രസിനെ അധിക്ഷേപിക്കാൻ ഒരാവകാശവുമില്ലെന്നും ആന്റണി പറഞ്ഞു. അരിയാഹാരം കഴിക്കുന്ന കേരളീയർ നിങ്ങളെ നിരാകരിക്കും’.ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യത വേണമെന്നും ഇത് ‘ഡു ഓർ ഡൈ’ തെരഞ്ഞെടുപ്പാണെന്നും ആന്റണി പറഞ്ഞു.