സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

താലിബാന് പിന്തുണ പ്രഖ്യാപിച്ച് ചൈന; സൗഹൃദത്തിന് തയ്യാർ

അഫ്​ഗാനിസ്ഥാനിലെ ജനാധിപത്യ സർക്കാരിനെ കീഴ്പ്പെടുത്തി അധികാരം പിടിച്ചെടുത്ത താലിബാന് പിന്തുണ പ്രഖ്യാപിച്ച് ചൈന. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന വ്യക്തമാക്കി.

ഇതോടെ താലിബാൻ ഭരണത്തെ അം​ഗീകരിക്കുന്ന ആദ്യ ലോക രാജ്യമായി ചൈന മാറി. താലിബാൻ ഭരണത്തിൽ ഭീതിയുണ്ടെന്നും ലോക രാജ്യങ്ങൾ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങളായ അഫ്​ഗാനികൾ രം​ഗത്തുവന്നതിന് പിന്നാലെയാണ് ചൈനയുടെ നീക്കമെന്നത് നിർണായകമാണ്.

ചൈനയുടെ പിന്തുണ വലിയ ​ഗൗരവത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാണുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ കാബൂളിൽ നിന്നുള്ള അടിയന്തിര ഒഴിപ്പിക്കലിനായി രണ്ട് എയർക്രാഫ്റ്റുകൾ ഒരുക്കി നിർത്താൻ എയർ ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിർദേശം.

ഏത് സാഹചര്യത്തിലും പറന്നുയരാൻ തരത്തിൽ വിമാനങ്ങൾ ഒരുക്കി നിർത്താനാണ് ഇന്ത്യൻ സർക്കാറിന്റെ നിർദേശം. നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകൾ നേരത്തെയാക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്നും രാത്രി 8.30 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും.

കാബൂളിൽ നിന്നും ഡൽഹിയിലേക്കുള്ള അടിയന്തര യാത്രയ്ക്ക് തയ്യാറെടുത്തിരിക്കാൻ ജീവനക്കാർക്കും എയർ ഇന്ത്യ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.