സാമൂഹിക ലിങ്കുകൾ

News Updates
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ സൗജന്യം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). മാര്‍ച്ച് 14 വരെയാണ് സമയം അനുവദിച്ചത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാന്‍ അവസരമുള്ളത്.

ഡിസംബര്‍ 14 ആയിരുന്നു മുന്‍പ് അനുവദിച്ച സമയം. വിവരങ്ങള്‍ പുതുക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാനായതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു.

തിയതി നീട്ടി നല്‍കിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങളിലൂടെയും 50 രൂപ ഫീസ് നല്‍കിയും പുതുക്കല്‍ തുടരാം.