സാമൂഹിക ലിങ്കുകൾ

News Updates
ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗത്തിൽ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശം. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും. എല്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റുകൾക്കും മന്ത്രി നിർദേശം നൽകി. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യഘട്ടത്തിൽ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആർ.ടി.ഓ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ പരിശോധന സംസ്ഥാനത്താകെ നടന്ന് വരുകയാണ്.