സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ സംഘത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

‘ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നു. 100 മെഡലുകളെന്ന നാഴികക്കല്ലില്‍ എത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ഈ ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അവരുടെ വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു. പത്തിന് നാട്ടിലേക്ക് തിരികെയെത്തുന്ന നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിനെ വരവേല്‍ക്കാനും അത്ലറ്റുകളുമായി സംവദിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്’, മോദി ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനമാണ് 100 മെഡലെന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്. കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ്പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.