സാമൂഹിക ലിങ്കുകൾ

News Updates
കനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

ബജറ്റ് 2023 : പോക്കറ്റ് കാലിയാക്കും

തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി. 

കൂടാതെ, വിദേശ മദ്യ വിലയും കൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും
ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.