സാമൂഹിക ലിങ്കുകൾ

News Updates
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി

‘ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗം,യാഥാർഥ്യത്തെ മറച്ചുവച്ചുവെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്‍റെ  ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ.പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്..സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്.ഗവർണറെ കൊണ്ട് ഇത് പറയിച്ചു.

ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.ആ യാഥാർഥ്യത്തെ മറച്ചുവച്ചു. ഏറ്റവും മികച്ച പോലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.കേരളത്തിലേത് ഏറ്റവും മോശം പോലീസാണ്.പോലീസിൽ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികൾ വരെയുണ്ട്.സെക്രട്ടറിയേറ്റിൽ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്.

യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തിൽ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്.അത്തരം വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. ഗവർണർവിമർശനത്തിന് തയ്യാറായില്ലെന്നാണ്  അർഥമെന്ന് പി,കെ,കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു

 സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു .ഇതിന് എതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത് .ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.