കാർ അമിത വേഗത്തിലായതാണ് അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചു.
ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും ഒരു കാരണമായി കണക്കാക്കാം. കാറിന്റെ വേഗതയാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പ്രസാദ്, ഷിജുദാസ്, മനു, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. നാല് പേര് പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര് സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര് ഐഎസ്ആര്‍ഒ കാന്റീന് ജീവനക്കാരാണ്.