സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

ഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്

സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പെരുനാട്ടില്‍ പാര്‍ട്ടി അനുഭാവി ബാബു ആത്മഹത്യ ചെയ്ത കേസില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിഷേധിച്ചു. താന്‍ കൈക്കൂലിക്കാരന്‍ അല്ല എന്നും ബാബുവിനെ കുടുംബം പാലത്തിനായി നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈയേറിയതാണെന്നും പ്രസിഡന്റ് പറഞ്ഞു.

പെരുനാട് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രകടനങ്ങള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് പൊലീസ് തടയുകയായിരുന്നു.

ജില്ലാ കമ്മിറ്റി അംഗവും പ്രസിഡന്റുമായ പി എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടു എന്ന ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പി എസ് മോഹനന് മൂന്ന് ലക്ഷവും റോബിന് ഒരു ലക്ഷവും നല്‍കണമെന്നായിരുന്നു ആവശ്യമെന്നും ബാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ കത്താണ് നിലവില്‍ ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. ജില്ലാ കമ്മിറ്റി അംഗം കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തെ എങ്ങനെ പ്രതിരോധിക്കും എന്നാണ് പ്രധാന പ്രശ്നം. പി എസ് മോഹനന്‍ സിഐടിയുവിന്റെ ചുമതല വഹിച്ചപ്പോഴും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘടനാ നടപടിക്ക് വിധേയനായ വ്യക്തിയാണ്.

ഇക്കാര്യത്തില്‍ പാര്‍ട്ടി അനുഭാവിയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി അടക്കം മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി മെമ്പര്‍മാരെ ഉള്‍പ്പെടെ തൃപ്തരാക്കുന്ന വിശദീകരണത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്.