സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി∙ യുട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാവകാശം തേടി നടൻ ശ്രീനാഥ് ഭാസി. തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാൻ അനുവദിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ നാളെ രാവിലെ ഹാജരായാൽ മതിയാകുമെന്നു പൊലീസ് അറയിച്ചു. ചോദ്യംചെയ്യലിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നു പൊലീസ് പറഞ്ഞു. ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യംചെയ്യുക.