സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്. 2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. ഉയർന്ന ജീവിതച്ചെല യുണൈറ്റഡ് കിംഗ്‌ഡത്തെ തളർത്തി.

അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 വരെ നീണ്ടുനിൽക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളിൽ യുകെ 5-ാം സ്ഥാനത്താണ്.