സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു

ഗുസ്തി ഫെഡറേഷനെതിരായ താരങ്ങളുടെ സമരം അവസാനിപ്പിച്ചു. അനുരാഗ് ഠാക്കൂറും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമവായമായത്. അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷൻ മാറിനിൽക്കും. അതേസമയം, ബ്രിജ് ഭൂഷൻ വിളിച്ച് വാർത്തസമ്മേളനം മാറ്റിവച്ചു.

നാലാഴ്ചത്തേക്കാണ് ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഗുസ്തി സംഘടനയിൽ നിന്ന് അന്വേഷണവിധേയമായി മാറ്റനിർത്തുന്നത്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചയാണ് സമയമെടുക്കുക. അതുവരെ സിംഗിനെ മാറ്റനിർത്തുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമുൾപ്പെടെ എല്ലാ ആരോപണങ്ങളും ആഴത്തിൽ പരിശോധിക്കും. അതിന് ശേഷം നടപടിയെടുക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക ആരോപണവും ഫണ്ട് ദുരുപയോഗം ചെയ്യലും ചൂണ്ടിക്കാണിച്ചാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്. ഏഴ് മണിക്കൂറിൽ അധികമാണ് ഇന്ന് ഗുസ്തി താരങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം പൂർത്തിയാകാനെടുക്കുന്ന സമയം വരെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന പ്രവർത്തനങ്ങളും വിലയിരുത്തും.