സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ഒക്ടോബര്‍ ഒന്നുമുതല്‍

ബംഗ്ലാദേശ്‌ ആതിഥേയരായ ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌ ഒക്‌ടോബർ ഒന്നിന്‌ തുടങ്ങും. ആദ്യദിവസം ബംഗ്ലാദേശ്‌ തായ്‌ലൻഡിനെയും ഇന്ത്യ ശ്രീലങ്കയെയും നേരിടും. ഇന്ത്യ–-പാകിസ്ഥാൻ കളി ഒക്‌ടോബർ ഏഴിനാണ്‌.

ഏഴ്‌ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കൂടുതൽ പോയിന്റ്‌ നേടുന്ന നാല്‌ ടീമുകൾ സെമിയിലെത്തും. ഒക്‌ടോബർ 13ന്‌ സെമിയും 15ന്‌ ഫൈനലുമാണ്‌. ഇന്ത്യൻ ടീമിനെ ഹർമൻപ്രീത്‌ കൗർ നയിക്കും. സ്‌മൃതി മന്ദാനയാണ്‌ വൈസ്‌ ക്യാപ്‌റ്റൻ.

മറ്റ്‌ ടീം അംഗങ്ങൾ: ദീപ്‌തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്‌, എസ്‌ മേഘ്‌ന, റിച്ചാഘോഷ്‌, സ്‌നേഹ്‌ റാണ, ഡി ഹേമലത, മേഘനാസിങ്, രേണുക ഠാക്കൂർ, പൂജ വസ്‌ത്രാക്കർ, രാജേശ്വരി ഗെയ്‌ക്ക്‌വാദ്‌, രാധ യാദവ്‌, കെ പി നവ്‌ഗിരി. പകരക്കാർ: താനിയ സപ്‌ന ഭാട്യ, സിമ്രാൻ ദിൽ ബഹദൂർ.