തൃശ്ശൂര്‍: ചിമ്മിനിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലുള്ള ആദിവാസി വയോധികയ്ക്ക് പേവിഷബാധ. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവിനാണ് നായയുടെ കടിയേറ്റത്.
ഒരുമാസം മുന്‍പ് കാട്ടില്‍ വെച്ചായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ പാറുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാണ് പാറു.