കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം സി പി എം നീക്കം ചെയ്തു. ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നു കൊടിമരം നീക്കം ചെയ്യണമെന്ന കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസിനെ തുടര്‍ന്നാണ് നടപടി.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒമ്പതു മാസമായിട്ടും കൊടിമരം നീക്കം ചെയ്തിരുന്നില്ല. കൊടിമരം സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്റ്റേഡിയം നവീകരണത്തിന് കൊടിമരം തടസ്സമാണെന്നാണ് കോര്പറേഷന് ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറ് മുതല്‍ 10 വരെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട് ജവഹര്‍ സ്റ്റേഡിയം അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍, സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതില്‍, പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിനു വേണ്ടി സ്ഥാപിച്ച കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസ് നല്‍കിയത്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സി.പി.എമ്മിന് കണ്ണൂര്‍ കോര്പറേഷന് നേരത്തെ പിഴയിട്ടിരുന്നു.