ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 നിന്നും 24 ആഴ്ചയായാണ് ഉയർത്തിയത്. ഇത് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു .
ലൈംഗിക പീഡനത്തിൻ്റെ ഇരകൾ, ഭിന്നശേഷിക്കാരായ പെൺകുട്ടികൾ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്ക് ഭേദഗതി സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. 1971 ലെ നിയമമാണ് ഭേദഗതി ചെയ്തത്. 20 ആഴ്ച കഴിഞ്ഞാൽ ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ് നിലവിൽ.
സ്ത്രീയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുന്ന ഗർഭം അലസിപ്പിക്കുന്നതിന് സമയ പരിധി ബാധകമല്ല. വിവരം പരസ്യപ്പെടുത്തിയൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.