സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

‘വിശ്വപൗരനായ ഒരാൾ കോണ്‍ഗ്രസിന്‍റെ നേതൃരംഗത്തേക്ക് വരുന്നത് നല്ലത് ‘തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി

തലശ്ശേരി:വിഭാഗീയ പ്രവര്‍ത്തനമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ആക്ഷേപങ്ങള്‍ തള്ളി  ശശിതരൂർ മലബാര്‍ പര്യടനം തുടരുകയാണ്. ഇന്ന് കണ്ണൂർ ജില്ലയിലാണ് പര്യടനം . രാവിലെ 9 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി യുമായി അദ്ദേഹത്തിൻറെ വസതിയിൽ തരൂര്‍ കൂടിക്കാഴ്ച നടത്തി.കോൺഗ്രസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാൾ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

കണ്ണൂർ ചേംബർ ഹാളിൽ ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിലെ സെമിനാറില്‍ തരൂര്‍ പങ്കെടുക്കും. ചേംബർ ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം അന്തരിച്ച മുൻ ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെ വീടും തരൂര്‍ സന്ദർശിക്കും