സാമൂഹിക ലിങ്കുകൾ

News Updates
ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽഅസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കികാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങുംകെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചുഅവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുംകനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതകണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

നോട്ടുനിരോധനത്തിനെതിരെയുള്ള ഹർജി;സുപ്രീം കോടതി വിധി ജനുവരി രണ്ടിന്

ദില്ലി: നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. 

ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പ​രി​ഗണിക്കുന്നത്. 2016 ലെ സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ സുപ്രീം കോടതി ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർ‌ബി‌ഐ) നിർദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേ‌ട്ടത്. കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി.

500, 1000 കറൻസി നോട്ടുകൾ അസാധുവാക്കിയത് ​ഗുരുതരമായ പിഴവാണെന്ന് ചിദംബരം വാദിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശയിൽ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയൂവെന്നും കേന്ദ്ര സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

2016 നവംബർ എട്ടിന് നാടകീയമായാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ അതുവരെ പ്രചാരത്തിലുണ്ടായിരുന്നതും ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചിരുന്നതുമായ 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയാണെന്ന് രാത്രി എട്ടിന് അദ്ദേ​ഹം പ്രഖ്യാപിച്ചു. തൊട്ട‌ടുത്ത ദിവസങ്ങളിൽ നോട്ട് മാറിക്കി‌ട്ടാൻ ആയിരങ്ങളാണ് ക്യൂവിൽ നിന്നത്.

ബാങ്കുകൾക്കും എ‌ടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെ‌‌ട്ടു. 1000 രൂപയുടെ നോട്ടിന് പകരമായി 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കി. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.