സാമൂഹിക ലിങ്കുകൾ

News Updates
ഒമ്പത് ജില്ലകളിൽ സൊമാറ്റോ തൊഴിലാളികൾ സമരത്തിൽഅസാധാരണനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്‍കികാത്തിരിപ്പിന് വിരാമം; അടുത്ത ആഴ്ച മുതല്‍ ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം തുടങ്ങുംകെജ്രിവാളിൻ്റെ അറസ്റ്റിൽ കണ്ണൂരിലും പ്രതിഷേധം; മോദിയുടെ കോലം കത്തിച്ച് എൽഡിഎഫ്പൗരത്വഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചുഅവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുംകനത്ത ചൂടിന് ആശ്വാസമായി വേനൽമഴ; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതകണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നുസംസ്ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സോണിയാ ഗാന്ധി ഓഗസ്റ്റ് മൂന്നിന് ഹാജരാകണം: കൊല്ലം മുൻസിഫ് കോടതി

കൊല്ലം: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഓഗസ്റ്റ് മൂന്നിന് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ,​ ഡി സി സി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും കോടതിയിൽ ഹാജരാകണമെന്ന് കൊല്ലം മുൻസിഫിന്റെ ചുമതലയുള്ള പരവൂർ മുൻസിഫ് രാധിക എസ് നായർ ഉത്തരവിട്ടു.

കോൺഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് നടപടി.

കെപിസിസി മെമ്പർമാരുടെ തിരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്ന് കേസിന്റെ തീരുമാനം വരുന്നതു വരെ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്നായിരുന്നു പൃഥ്വിരാജിന്റെ ഉപഹർജി. കഴിഞ്ഞ പാർലമെന്റ്‌ തിരഞ്ഞെടുപ്പ് വേളയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ ഉത്തരവ് ലഭിച്ചില്ലെന്ന് കാണിച്ച് നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് കാട്ടിയാണ് മുൻസിഫ് കോടതിയെ അദ്ദേഹം സമീപിച്ചത്