സാമൂഹിക ലിങ്കുകൾ

News Updates
നീറ്റ്; എല്ലാ വിദ്യാർഥികളെയും ബാധിച്ചെങ്കിൽ മാത്രം പുനഃപരീക്ഷ: സുപ്രിംകോടതിതോരാമഴ , ഒരു മരണം കൂടി; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽ

തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം; സിക വൈറസ് ബാധ പരിശോധിക്കും

 തലശേരിയിൽ ഇരുപതിലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ പരിശോധന നടത്താൻ ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ആഴ്ച തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ പടർന്ന് പിടിച്ച സിക വൈറസ് ബാധയാണോ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളിലേക്കും വ്യാപിച്ചത് എന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് കർശനമായ കൊതുക് നശീകരണ-ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അഞ്ച് വിദ്യാർത്ഥിനികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. മുൻകരുതൽ നടപടിയായി മാത്രമാണ് വിദ്യാർത്ഥിനികളെ പരിയാരത്തേക്ക് മാറ്റിയത്. അതേസമയം വിദ്യാർത്ഥിനികളിൽ സിക വൈറസ് ലക്ഷണങ്ങൾ പ്രകടമായാൽ രക്ത- സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യ വിഭാഗം ആലോചിക്കുന്നത്.