മയ്യഴി: വില്പന നികുതി ഉദ്യോഗസ്ഥർ മാഹിയിലെ കടകളിൽ കയറി വ്യാപാരികളെ അനാവശ്യമായി പ്രോഹിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മാഹിയിൽ ബുധനാഴ്ച വ്യാപാര ഹർത്താൽ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.
ഹോട്ടലുകൾക്കും ബെയ്ക്കറികൾക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കും ഹർത്താൽ ബാധകമാണ്. പെട്രോൾ പമ്പുകളും മദ്യഷാപ്പുകളും സാധാരണ പൊലെ പ്രവർത്തിക്കും.