സാമൂഹിക ലിങ്കുകൾ

News Updates
തോരാമഴ , ഒരു മരണം കൂടി; ഇന്ന് രണ്ടിടത്ത് റെഡ് അലര്‍ട്ട്കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽകണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി

റേഷൻവിതരണം ഇനി പുതിയ രീതിയിൽ; ഉപഭോക്താക്കൾ‌ ഇക്കാര്യം ശ്രദ്ധിക്കുക

ആലപ്പുഴ: റേഷൻ വിതരണ രീതി സംസ്ഥാന സർക്കാർ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ ഇനി നൽകുക. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് (മുൻഗണനവിഭാഗം) എല്ലാ മാസവും 15നു മുമ്പും നീല, വെള്ള കാർഡ് ഉടമകൾക്ക് (പൊതുവിഭാ​ഗം) 15നു ശേഷവുമായിരിക്കും റേഷൻ വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനം റേഷൻ കടകളിൽ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു നടപടി.

എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമെന്നതായിരുന്നു നിലവിലുണ്ടായിരുന്ന അവസ്ഥ. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

അതേസമയം, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്. 15നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല. 15 കഴിഞ്ഞാൽ നൽകാനാവില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ അത് ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകും.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻ പി ഐ റേഷൻകാർഡുകളാണ് നിലവിലുള്ളത്. ഇവർക്കുള്ള റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.