തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിൽ. വിജയ ശതമാനം ഏറ്റവും കുറഞ്ഞ ജില്ല വയനാട്.
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറത്ത്. നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ ഗ്രേസ് മാർക്കില്ല. ഫോക്കസ് ഏരിയ രീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽ നിന്ന് 70 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
ഫലമറിയാൻ: www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in)