സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും

സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് തിരകഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ശ്രീകുമാരൻ തമ്പി. അദ്ദേഹം രഹിച്ച ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു’ ‘ഉഷസന്ധ്യകൾ തേടിവരുന്നു’ ‘അകത്തും അയ്യപ്പൻ പുറത്തും അയ്യപ്പൻ’ എന്നീ ഭക്തിഗാനങ്ങളിൽ ശ്രദ്ധേയമാണ്.

പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു കഅട, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.