സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം.

മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ കേസിൽ റിപ്പോർട്ട് നൽകും. നിർഭയമായി എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി അടക്കം ഉപയോഗിക്കാൻ സാധിക്കണം. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമ്മീഷൻ അധ്യക്ഷ വിമർശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നതിൻ്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവർ പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് ജാഗ്രതയോടെ ഇടപെട്ടു. കോട്ടയത്തെ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടും.

തൊഴിലിടങ്ങളിൽ ഐസിസി ഉണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ വനിതാ കമ്മീഷൻ അധ്യക്ഷ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.