സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ശബരിമലയില്‍ ഭക്തജന തിരക്ക്; മണിക്കൂറില്‍ 2000 പേര്‍ ഇന്ന് പതിനെട്ടാംപടി ചവിട്ടും

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലർച്ചെ മുന്നു മുതൽ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്. രാവിലെ മുതൽ തന്നെ ദർശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ മുതൽ തന്നെ തീർത്ഥാടകരെ 3 ഇടങ്ങളിൽ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തിവിടുന്നത്.ഇന്നലെ 6000 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയെന്നാണ് കണക്ക്.

ഇന്ന് മണിക്കൂറിൽ 2000 പേർ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഇന്ന് 12 മണി വരെ 28902 പേർ ദർശനം നടത്തി. 65000 ത്തിലധികം തീർത്ഥാടകർ ഇന്ന് ദർശനം നടത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. അപ്പം, അരവണ വിതരണവും സുഗമമായി തന്നെ നടക്കുന്നു. അരവണ ആവശ്യത്തിന് കരുതൽ ശേഖരം ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.