സാമൂഹിക ലിങ്കുകൾ

News Updates
കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ലകണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചുകണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചുടി.പി കേസ്; കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് സുപ്രീം കോടതിസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മത്സരിക്കാനൊരുങ്ങുന്നത് 160 സിനിമകള്‍കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പോലീസുകാരൻ അറസ്റ്റിൽകണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം 13 ൽ 12 ഇടത്തും മുന്നിൽകണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തിമുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധനവള്ളം മറിഞ്ഞു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ചക്രവാത ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.