സാമൂഹിക ലിങ്കുകൾ

News Updates
വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻപൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചിൽകണ്ണൂരിൽ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊർജിതംഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ലഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കുംവടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; ഗതാഗതം വഴി തിരിച്ചുവിട്ടുഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിഅങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ‌ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാ‍ർശ ; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഓം ബിർള ലോക്സഭാ സ്പീക്കർ

ഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിർള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു.

പ്രതിപക്ഷത്തുനിന്ന് കോൺ​ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂൽ പിന്തുണ നൽകിയപ്പോള്‍ ഓം ബിർളയ്ക്ക് വൈഎസ്ആർ കോൺ​ഗ്രസ് പിന്തുണ നൽകി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്സഭാ സ്പീക്കറായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു.